കാനഡ ഓപ്പൺ ബാഡ്മിൻ്റൺ; ലക്ഷ്യ സെന്നും പിവി സിന്ധുവും രണ്ടാം മത്സരത്തിനിറങ്ങും

0

കാനഡ: കാനഡ ഓപ്പൺ ബാഡ്മിൻ്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും പി വി സിന്ധുവും ഇന്ന് കളത്തിൽ. റൗണ്ട് 32 ലെ രണ്ടാം മത്സരത്തിനാണ് ലക്ഷ്യ സെൻ ഇന്ന് കളത്തിൽ ഇറങ്ങുന്നത്. റൗണ്ട് 32 ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ തായ്‌ലന്റിന്റെ കുൻലവത്ത് വിറ്റിഡ്സണിനെ തോൽപ്പിച്ചിരുന്നു. നേരിട്ടുള്ള ഗെയിമുകൾക്കാണ് ലക്ഷ്യ സെന്നിൻ്റെ വിജയം. 21-18, 21-15 എന്ന സ്കോറിനാണ് ലക്ഷ്യ സെൻ തായി താരത്തെ മറികടന്നത്. രണ്ടാം മത്സരത്തിൽ ബ്രസീലിയൻ താരം യിഗോർ കൊയലോ ഒലിവീരിയയാണ് ലക്ഷ്യ സെന്നിൻ്റെ എതിരാളി.

വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പിവി സിന്ധുവും ഇന്ന് കളത്തിലിറങ്ങും. ഇന്നലെ നടന്ന റൗണ്ട് 32 മത്സരത്തിൽ സിന്ധു കനേഡിയൻ താരം താലിയയെ പരാജയപ്പെടുത്തിയിരുന്നു. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിൻ്റെ വിജയം. 21-16, 21-9 എന്ന സ്കോറിനായിരുന്നു സിന്ധു ആദ്യ റൗണ്ടിൽ അനായാസ വിജയം സ്വന്തമാക്കിയത്. റൗണ്ട് 16 ൽ ജാപ്പനീസ് താരം നാറ്റ്സുക്കി നൈദൈറയെ സിന്ധു നേരിടും. വൈകീട്ട് 9.30 നാണ് മത്സരം.

പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സായി പ്രനീത് ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. ബ്രസീലിയൻ താരം യിഗോർ കൊയലോ ഒലിവീരിയയോടാണ് സായി പ്രനീത് തോറ്റത്. നേരിട്ടുള്ള ഗെയിമികുൾക്കായിരുന്നു പ്രനീതിൻ്റെ തോൽവി. ഇന്ത്യയുടെ പി. കശ്യപും യോഗ്യതാ റൗണ്ടിൽ പരാജയപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here