കുളവിയുടെ കുത്തേറ്റ്‌ ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

0


വാഴൂര്‍: മനകുളവിയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. കൊടുങ്ങൂര്‍ മൈലാടുപാറ തെങ്ങനാമണ്ണില്‍ ശശിയുടെ ഭാര്യ ടി.ആര്‍. ഇന്ദിര(69) ആണു മരണമടഞ്ഞത്‌.
രണ്ടിന്‌ ഉച്ചകഴിഞ്ഞു വീടിന്റെ പിന്‍ഭാഗത്തുവച്ചു മനകുളവി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഉടന്‍തന്നെ കൊടുങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീടു വീട്ടിലേക്കു മടങ്ങി. രാത്രിയോടെ അസ്വസ്‌ഥത അനുഭവപ്പെട്ടു കുഴഞ്ഞുവീണ ഇന്ദിരയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പള്ളിക്കത്തോട്‌ പോലീസ്‌ മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞു രണ്ടിനു വീട്ടുവളപ്പില്‍. മക്കള്‍: ശാലിനി, ശാരിക, പ്രശാന്ത്‌. മരുമക്കള്‍: ജയന്‍, രമേശന്‍, രാജി.

LEAVE A REPLY

Please enter your comment!
Please enter your name here