നഗ്നതകൊണ്ട് പ്രതിഷേധിക്കാം; എല്ലായ്പ്പോഴും അശ്ലീലമായി കാണാനാവില്ലെന്ന് ഹൈക്കോടതി

0


കൊച്ചി: നഗ്‌നതയെ എല്ലായ്പ്പോഴും അശ്ലീലവും അസഭ്യവുമായി കാണാനാവില്ലെന്ന് ഹൈക്കോടതി. അര്‍ധനഗ്‌ന മേനിയില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ചു വീഡിയോ നിര്‍മിച്ച കേസില്‍ സോഷ്യല്‍ ആക്ടിവിസ്റ്റായ യുവതിയെ കുറ്റവിമുക്തയാക്കിയ കേസിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

വീ​ഡി​യോ​യി​ല്‍ യു​വ​തി അ​ര്‍​ധ​ന​ഗ്‌​ന​മേ​നി പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത് അ​ശ്ലീ​ല​വും അ​സ​ഭ്യ​വു​മാ​ണെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. ഈ ​വാ​ദം കോ​ട​തി ത​ള്ളി. സ്ത്രീ​ശ​രീ​ര​ത്തെ ലൈം​ഗി​ക​വ​ത്ക​രി​ക്കു​ന്ന​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​യി ത​യാ​റാ​ക്കി​യ വീ​ഡി​യോ​യി​ല്‍ ഈ ​ദൃ​ശ്യം അ​നി​വാ​ര്യ​മാ​ണ്. അ​തി​നെ അ​ശ്ലീ​ല​വും അ​സ​ഭ്യ​വു​മാ​യി ക​രു​താ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ അ​ര്‍​ധ ന​ഗ്‌​ന പ്ര​തി​മ​ക​ളും ചു​വ​ര്‍ ചി​ത്ര​ങ്ങ​ളും പ്ര​തി​ഷ്ഠ​ക​ളും കാ​ണാ​നാ​വും. ഇ​ത്ത​രം പ്ര​തി​മ​ക​ളൊ​ക്കെ ദൈ​വി​ക​മാ​യി ക​രു​ത​പ്പെ​ടു​ന്നു. അ​ര്‍​ധ​ന​ഗ്‌​ന ദേ​വ​താ പ്ര​തി​ഷ്ഠ​ക​ളു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പ്രാ​ര്‍​ഥി​ക്കു​മ്പോ​ള്‍ ലൈം​ഗി​ക​ത​യ​ല്ല ദൈ​വി​ക​ത​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

പു​ലി​ക​ളി​യി​ലും തെ​യ്യ​ത്തി​ലും പു​രു​ഷ ശ​രീ​ര​ത്തി​ല്‍ ചി​ത്ര​ങ്ങ​ള്‍ വ​ര​യ്ക്കു​ന്ന​ത് പ​ര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്. സി​ക്‌​സ് പാ​ക്ക് മ​സി​ലു​ള്‍​പ്പെ​ടെ കാ​ണി​ച്ചു​ള്ള പു​രു​ഷ ശ​രീ​ര പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും കു​ഴ​പ്പ​മി​ല്ല. ഷ​ര്‍​ട്ടി​ടാ​തെ പു​രു​ഷ​ന്മാ​ര്‍ ന​ട​ക്കാ​റു​ണ്ട്. ഇ​വ​യൊ​ന്നും അ​ശ്ലീ​ല​മാ​യി ക​രു​തു​ന്നി​ല്ല. എ​ന്നാ​ല്‍ സ്ത്രീ ​ശ​രീ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ കാ​ഴ്ച​പ്പാ​ട് മാ​റു​ന്നു.

ചി​ല​ര്‍ അ​തി​നെ അ​തി​ലൈം​ഗി​ക​ത​യാ​യി കാ​ണു​ന്നു. സ​മൂ​ഹ​ത്തി​ലെ ഈ ​ഇ​ര​ട്ട​ത്താ​പ്പു തു​റ​ന്നു കാ​ട്ടാ​നാ​ണ് ഹ​ര്‍​ജി​ക്കാ​രി വീ​ഡി​യോ അ​പ് ലോ​ഡ് ചെ​യ്ത​ത്. ദൃ​ശ്യ​ങ്ങ​ള്‍ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കാ​മാ​സ​ക്തി വ​ര്‍​ധി​പ്പി​ക്കു​മെ​ന്നോ അ​യാ​ള്‍ അ​ധ:​പ​തി​ക്കാ​ന്‍ കാ​ര​ണ​മാ​വു​മെ​ന്നോ പ​റ​യാ​നാ​വി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here