യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ട്രാൻസ്‌ജെൻഡർ അടക്കം രണ്ട് പേരെ എറണാകുള സെൻട്രൽ പൊലീസ് പിടികൂടി

0

യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ട്രാൻസ്‌ജെൻഡർ അടക്കം രണ്ട് പേരെ എറണാകുള സെൻട്രൽ പൊലീസ് പിടികൂടി. എറണാകുളം, കോതാട് മരോട്ടി പറമ്പിൽ ഹൗസ്, രേണുക മകൻ 31 വയസ്സുള്ള അനു ശ്രീനിവാസ് , ട്രാൻസ്‌ജെൻഡർ ആയ കായംകുളം, പുതുപ്പള്ളി ആർ വി നിവാസ്, 36 വയസ്സുള്ള അനുശ്രീ എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച രാത്രി 8.30 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത് എറണാകുളം കലാഭവൻ റോഡിലെ റെയിൽവേ ക്രോസിന് സമീപംവെച്ച് മലപ്പുറം സ്വദേശിയായ യുവാവിനെ ഏഴോളം പേർ അടങ്ങുന്ന സംഘം മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണും 7000 രൂപയും കവരുകയായിരുന്നു.

എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ അഖിൽ കെ പി, സബ് ഇൻസ്പെക്ടർമാരായ ഷാഹിന, അനൂപ് അസി സബ് ഇൻസ്പെക്ടർ ഷാജി സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് ഇഗ്‌നേഷ്യസ് വിനോദ് ശിഹാബ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here