കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ വൻ പൊട്ടിത്തെറി

0

കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കൂടുതൽ പേർക്കായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അരവിന്ദ് ഫർണസിനകത്ത് പെട്ടുപോയി എന്നാണ് കരുതുന്നത്.

ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. എത്ര പേർ കമ്പനിയിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല. കൂടുതൽ ആളുകളുണ്ടോ എന്ന് തെരച്ചിൽ നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here