എതിരെ വന്ന കാറിലെ യാത്രികരെ രക്ഷിക്കാൻ സ്വകാര്യ ബസ് വീട്ടു വളപ്പിലേക്ക് ഇടിച്ചു കയറ്റി

0

എതിരെ വന്ന കാറിലെ യാത്രികരെ രക്ഷിക്കാൻ ഡ്രൈവർ സ്വകാര്യ ബസ് വീട്ടു വളപ്പിലേക്ക് ഇടിച്ചു കയറ്റി. ഷൊർണൂർ-ചേലക്കര റൂട്ടിൽ സർവീസ് നടത്തുന്ന മുളയ്ക്കൽ ബസാണു വീടിന്റെ ഗേറ്റും മതിലും തകർത്തു വളപ്പിലേക്കു കയറ്റിയത്. വെങ്ങാനെല്ലൂർ ശിവ ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു സംഭവം. വീതി കുറഞ്ഞ റോഡിലെ വളവിൽ എതിരെ വന്ന കാറുമായി ഇടിക്കാതിരിക്കാനാണു ബസ് വീട്ടു വളപ്പിലേക്കു കയറ്റിയതെന്നു ജീവനക്കാർ പറഞ്ഞു.

വാഴക്കോട്- പ്ലാഴി റോഡ് പുനർ നിർമാണത്തിന്റെ ഭാഗമായി ചേലക്കര ടൗണിൽ വൺവേ ഏർപ്പെടുത്തിയതിനാൽ ഒരു വർഷത്തോളമായി വെങ്ങാനെല്ലൂർ ഉൾപ്രദേശങ്ങളിലെ ചെറിയ റോഡുകളിലൂടെയാണു ബസുകൾ പോകുന്നത്. ഇതു മൂലം ഗതാഗത തടസ്സവും ചെറിയ അപകടങ്ങളും പതിവാണ്.

Leave a Reply