ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ‘ ചങ്ക്’ ചക്കക്കൊമ്പന്റെ അപരൻ കുളത്തൂപ്പുഴയിലും

0

ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ‘ ചങ്ക്’ ചക്കക്കൊമ്പന്റെ അപരൻ കുളത്തൂപ്പുഴയിലും. പട്ടണത്തിനു സമീപത്തെ വനാതിർത്തിയിലുള്ള പതിനാറേക്കറിൽ മുള്ളുവേലി പൊളിച്ചെത്തുന്ന കൊമ്പന് ‍ഇഷ്ടം ചക്കയോടു മാത്രം. ജനവാസ കേന്ദ്രങ്ങളിൽ കയറുമെങ്കിലും കൊമ്പനും കൂട്ടരും ആരേയും ആക്രമിക്കാറില്ലെന്നതാണ് ആശ്വാസം.

കഴിഞ്ഞ 10 ദിവസമായി വനാതിർത്തിയിൽ കുടുംബത്തോടൊപ്പം തമ്പടിച്ചിരിക്കുന്ന കൊമ്പൻ രാത്രിയാകുമ്പോൾ പുറത്തേക്കിറങ്ങും. കൃഷിയിടത്തിൽ കയറി ചക്ക‍ അടർത്തി അകത്താക്കും. ഇതേസമയം സമീപത്തെ കൃഷിയിടത്തിൽ കയറി വാഴയും തെങ്ങും അടക്കമുള്ള വിളനശിപ്പിക്കലാണ് മറ്റുള്ളവരുടെ പണി. ശെന്തുരുണി വന്യജീവി സങ്കേതം അതിർത്തിയായ വില്ലുമല വനത്തിലൂടെ കല്ലടയാർ നീന്തിക്കടന്നെത്തിയ അഞ്ചംഗ കാട്ടാന സംഘം നാട്ടിൻപുറത്തെ രുചിയിൽ മയങ്ങി തിരികെ പോകാതെ കാട്ടിൽ തമ്പടിച്ചതു നാട്ടുകാരുടെ ചങ്കിടിപ്പ് വർധിപ്പിക്കുകയാണ്. ആവശ്യപ്പെട്ടിട്ടും വനംവകുപ്പിന്റെ സഹായം ലഭിക്കുന്നില്ലെന്നാണു പരാതി.

Leave a Reply