വീട്ടിൽ നിന്നും കഞ്ചാവ് ചെടിയും വാറ്റുപകരണങ്ങളും കണ്ടെത്തി; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ

0


ശൂരനാട് : ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് ജയന്തി കോളനിയിൽ രതീഷ്ഭവനത്തിൽ രതീഷിന്റെ വീട്ടിൽനിന്നു കഞ്ചാവുചെടിയും വാറ്റുപകരണങ്ങളും കണ്ടെത്തി. അടുക്കളഭാഗത്ത് നട്ടുവളർത്തിയനിലയിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. ആറടിയോളം ഉയരമുള്ളതാണ് ചെടി. സമീപത്തുനിന്നാണ് 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.

പ്രതിയായ രതീഷ് ഓടിരക്ഷപ്പെട്ടു. ശാസ്താംകോട്ട എക്‌സൈസ് ഇൻസ്‌പെക്ടർ എം.ജി.അജയകുമാർ, പ്രിവന്റീവ് ഓഫീസർ എസ്.ഉണ്ണിക്കൃഷ്ണപിള്ള, സിവിൽ ഓഫീസർമാരായ ജിനു തങ്കച്ചൻ, അശ്വന്ത്, സുധീഷ്, പ്രസാദ്, ശ്യാംകുമാർ, വിനീഷ്, ശ്രീപ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here