‘അമ്മേ കൊന്നേ…’ കളി കഴിഞ്ഞ് വന്ന സമയത്ത് കണ്ട കാഴ്ച കുട്ടികളെ ഞെട്ടിച്ചു ; വീടിനുള്ളില്‍ വെട്ടേറ്റ യുവതി സിറ്റൗട്ട് വരെ എത്തി കുഴഞ്ഞു വീണു മരിച്ചു, വിറങ്ങലിച്ച് മാലം നിവാസികള്‍…!

0


മണര്‍കാട്: അമ്മയുടെ മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍ കാണേണ്ടി വന്ന കുരുന്നുകള്‍,പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ നടന്ന കൊലപാതകത്തില്‍ ഞെട്ടിത്തരിച്ച് അയല്‍വാസികള്‍…. മാലം നിവാസികള്‍ ഇപ്പോഴും വിറങ്ങലിച്ചു നില്‍ക്കുകയാണ്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിഞ്ഞിരുണ യുവതിയാണ് ഇന്നലെ രാവിലെ ദാരുണമായി കൊല്ലപ്പെട്ടത്.

രാവിലെ ഭര്‍ത്താവ് പിതാവിന്റെ ഫോണില്‍ വിളിച്ച് ഫോണ്‍ കൊടുക്കുവാന്‍ ആവശ്യപ്പെട്ടങ്കിലും കൊടുത്തില്ല. ചില നാളുകളായി ഭര്‍ത്താവില്‍ നിന്ന് ഭീഷണിയുണ്ടന്ന് യുവതിയുടെ പിതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആരും ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ കൊലപാതകം നടന്നത് കൃത്യ സമയം ആര്‍ക്കും അറിയില്ല. ഭീഷണി ഉള്ളതിനാല്‍ യുവതിയോട് പുറത്തിറങ്ങരുതന്ന് നിര്‍ദ്ദേശിച്ച ശേഷമാണ് മാതാപിതാക്കള്‍ ജോലിക്കു പോയത്.

കുട്ടികള്‍ കളി കഴിഞ്ഞ് വന്ന സമയത്ത് കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. അമ്മേ കൊന്നേ എന്ന് നിലവിളിച്ചു കൊണ്ടാണ് കുട്ടികള്‍ ഓടിയത്. നിലവിളി കേട്ട അയല്‍വാസികള്‍ എത്തിയെങ്കിലും ആര്‍ക്കും അടുക്കുവാന്‍ െധെര്യം ഉണ്ടായില്ല. പിന്നീട് പഞ്ചായത്തംഗം എത്തി പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. സമീപമുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും ഓടിയെത്തിയങ്കിലും അവര്‍ക്കും ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല.

ജീവിത പങ്കാളിയെ െകെമാറ്റം ചെയ്ത കേസിലെ പ്രതിയാണ് ഭര്‍ത്താവ്. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കറുകച്ചാല്‍ പോലീസ് കേസെടുത്തത്. ഇതിന്റെ െവെരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാരും പോലീസും സംശയിക്കുന്നത്. വീടിന്റെ മുന്‍ഭാഗത്തെ കതക് പൂട്ടിയിട്ടാണ് പിതാവ് ജോലിക്കു പോയത്.

വിവാദമായ െവെഫ് സ്വാപ്പിങ്ങ് സംഭവത്തിനു ശേഷം ദമ്പതികള്‍ രമ്യതയിലായി ഒന്നിച്ചു താമസിച്ചിരുന്നു. തുടര്‍ന്നു നിരവധി തവണ പിണങ്ങി . ഒരുമാസം മുമ്പാണ് സ്വന്തം വീട്ടിലേക്ക് വീണ്ടും കുട്ടികളുമായി എത്തിയത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണമെന്ന് പോലീസ് പറയുന്നു.

വീട്ടിനുള്ളിലെ ബാത്ത് റൂമിന്റെ കതക് ചവിട്ടിപൊളിച്ചിട്ട നിലയിലാണ്. വീട്ടിനുള്ളില്‍ കയറിയ പ്രതി അടുക്കളയില്‍വച്ച് അക്രമിച്ചതായാണ് പോലീസ് സംശയിക്കുന്നത്. വെള്ളഷര്‍ട്ടും കറുത്ത പാന്റും ധരിച്ചെത്തിയാള്‍ പുറേത്തക്ക് പോകുന്നതായി കണ്ടതായി സമീപത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോലീസിന് മൊഴി നല്‍കി. വീടിനുള്ളില്‍ വെട്ടേറ്റ യുവതി സിറ്റൗട്ട് വരെ എത്തി കുഴഞ്ഞു വീഴുകയായിരുന്നു. വീട്ടില്‍നിന്നു ലഭിച്ച തൂവാല മണംപിടിച്ചു പോലീസ് നായ സമീപത്തെ പാടശേഖരം വരെ പോയി മടങ്ങി.

Leave a Reply