ആശയക്കുഴപ്പമുണ്ടാക്കി ചുവന്ന ഷര്‍ട്ടുകാരന്‍ ; പ്രതിയുടെ ദൃശ്യമെന്ന് ആദ്യം സംശയിച്ചത് നാട്ടുകാരനായ വിദ്യാര്‍ഥിയെ

0

കോഴിക്കോട്: കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍തീവച്ച അക്രമിയുടേതെന്ന മട്ടില്‍ പ്രചരിച്ച സി.സി.ടിവി ദൃശ്യം അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. അപകടം നടന്നു രണ്ടു മണിക്കൂറിനുശേഷം സമീപത്തെ െഹെവേയില്‍നിന്ന് ആരെയോ ഫോണില്‍ ബന്ധപ്പെട്ടശേഷം െബെക്കില്‍ കയറിപ്പോകുന്ന യുവാവിന്റെ ദൃശ്യമായിരുന്നു പ്രചരിച്ചത്.

ട്രെയിനില്‍ ആക്രമണം നടത്തിയ യുവാവ് ധരിച്ചതിനു സമാനമായ ചുവപ്പു നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച ഇയാളുടെ പുറത്ത് ബാഗുമുണ്ടായിരുന്നു. െഹെവേയിലൂടെ കടന്നുപോയ മറ്റ് വാഹനങ്ങള്‍ക്കൊന്നും െകെനീട്ടാതെ അല്‍പ്പസമയത്തിന് ശേഷം അരികിലെത്തി നിര്‍ത്തിയ െബെക്കില്‍ യുവാവ് കയറിപോയതോടെഅക്രമിക്ക് പുറത്തുനിന്ന് കൃത്യമായ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലേക്കായി കാര്യങ്ങള്‍. എന്നാല്‍ രണ്ട് മണിക്കുറോളം ഇയാള്‍ എവിടെയാകും ഒളിച്ചിരുന്നിട്ടുണ്ടാകുകയെന്ന ചോദ്യവും അന്വേഷണ ഉദ്യോഗസ്ഥരെ അല്‍പ്പസമയം കുഴക്കി.

അപകടം നടന്ന സ്ഥലത്തിന് ഒന്നര കിലോമീറ്റര്‍ അകലെ കാട്ടില പീടികയിലാണ് പ്രതിയുടേതെന്ന രീതിയില്‍ പ്രചരിച്ച സി.സി.ടിവി ദൃശ്യത്തിന്റെ ഉറവിടം. എന്നാല്‍ ഈ ദൃശ്യത്തിലുള്ളത് നാട്ടുകാരനായ വിദ്യാര്‍ഥിയാണെന്ന് പിന്നീട് വ്യക്തമായി. അപകടം നടന്നു രണ്ടു മണിക്കൂറിന് ശേഷം കറുത്ത പ്ലാന്റും ചുവന്ന കള്ളി ഷര്‍ട്ടും ധരിച്ചൊരാള്‍ െബെക്കില്‍ കയറി പോകുന്നതായുള്ള സി.സി.ടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. സി.സി. ടിവി ദൃശ്യത്തിലുള്ള വ്യക്തിക്കു അക്രമിയുമായി സാമ്യമുണ്ടെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ദൃശ്യത്തിലുള്ളത് പ്രതിയാണെന്ന തരത്തില്‍ ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്തയും പ്രചരിച്ചു.

ഇതോടെ ദൃശ്യത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിതന്നെ പോലിസിനെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥിക്കു മംഗലാപുരത്തേക്കു പോകാനായാണ് സുഹൃത്ത് െബെക്കുമായി എത്തിയത്. ചാനലുകളില്‍ പ്രചരിച്ച വീഡിയോ ക്ലിപ്പ് സുഹൃത്ത് വിദ്യാര്‍ഥിക്കു െകെമാറിയതോടെയാണ് പോലീസുമായി ബന്ധപ്പെട്ടത്. താനിപ്പോള്‍ മംഗലാപുത്താണെന്നും ബന്ധക്കളെയടക്കം വിവരം അറിയിച്ചതായും വിദ്യാര്‍ഥി പറഞ്ഞു.

Leave a Reply