പെരിന്തൽമണ്ണ നഗരത്തിലെ വിവിധ കടകളിൽ മോഷണം പതിവാകുന്നു

0

പെരിന്തൽമണ്ണ നഗരത്തിലെ വിവിധ കടകളിൽ മോഷണം പതിവാകുന്നു. മുഖം മറയ്ക്കുന്ന തൊപ്പി ധരിച്ചെത്തുന്ന മോഷ്ടാവാണ് രണ്ടര മാസത്തിനിടെ എട്ട് കടകളിൽ മോഷണം നടത്തിയത്. തുണിക്കടയിലെത്തിയ മോഷ്ടാവ് പണം കിട്ടാതായതോടെ വിലകൂടിയ ചുരിദാറുകളെടുത്താണ് മടങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഖം മറച്ചും കയ്യുറ ധരിച്ചുമാണ് മോഷ്ടാവ് എത്തിയത്.

കഴിഞ്ഞ 2 മാസത്തിനിടെ പെരിന്തൽമണ്ണയിലെ നിരവധി വ്യപാര സ്ഥാപനങ്ങളിൽ ഇതേ രീതിയിൽ മോഷണം നടന്നു. പെരിന്തൽമണ്ണ-മാനത്തുമംഗലം ബൈപ്പാസ് റോഡിലെ വസ്ത്രശാലയിലും സമീപത്തെ ഹോട്ടലിലും മോഷണം നടന്നതാണ് അവസാന സംഭവം.

Leave a Reply