താനൂർ പുത്തൻ തെരു അങ്ങാടിയിൽ യുവാക്കൾ യാത്ര ചെയ്ത ബൈക്ക് വൈദ്യുതി കാലിൽ ഇടിച്ച് ഒരാൾ മരണപ്പെട്ടു

0

താനൂർ പുത്തൻ തെരു അങ്ങാടിയിൽ യുവാക്കൾ യാത്ര ചെയ്ത ബൈക്ക് വൈദ്യുതി കാലിൽ ഇടിച്ച് ഒരാൾ മരണപ്പെട്ടു. പറമ്പിൽ പീടിക പെരുവള്ളൂർ കൂമണ്ണ പുറ്റേക്കാടൻ അബൂബക്കറിന്റെ മകൻ റിഷാൽ (24) യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 5.30 തോടെയാണ് അപകടം നടന്നത്.

എറണാകുളത്ത് ലുലു മാളിൽ നിന്നും ജോലി കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടയിലാണ് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി കാലിൽ ഇടിച്ച് അപകടം സംഭവിച്ചത്. ഉടൻ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന പള്ളിയാളി മുർഷിദിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനൂർ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply