തെരഞ്ഞെടുപ്പ് കമീഷണർമാരെ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങളായ സമിതിയുടെ ശുപാർശപ്രകാരം രാഷ്ട്രപതി നിയമിക്കണമെന്ന ചരിത്രവിധിയെ സ്വാഗതം ചെയ്ത് സിപിഐ എം പൊളിറ്റ്ബ്യൂറോ

0

തെരഞ്ഞെടുപ്പ് കമീഷണർമാരെ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങളായ സമിതിയുടെ ശുപാർശപ്രകാരം രാഷ്ട്രപതി നിയമിക്കണമെന്ന ചരിത്രവിധിയെ സ്വാഗതം ചെയ്ത് സിപിഐ എം പൊളിറ്റ്ബ്യൂറോ.

സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പുകൾ സംഘടിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷനുള്ള അധികാരം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളത്. തെരഞ്ഞടുപ്പ് കമീഷൻ ഭരണനിർവഹണവിഭാഗത്തിന്റെ സ്വാധീനത്തിൽ നിന്നും പൂർണമായും മുക്തരാകണമെന്നും വിധിയിൽ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.

പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടർ,ലോക്പാൽ തുടങ്ങിയവരെ നിയമിക്കുന്നത് പോലെ തെരഞ്ഞെടുപ്പ് കമീഷനെയും നിയമിക്കണമെന്ന നിലപാട് സിപിഐ എം നേരത്തെ തന്നെ മുന്നോട്ടുവെച്ചിട്ടുള്ളതാണെന്നും പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here