വിദ്യാര്‍ഥിനികളോട്‌ അപമര്യാദയെന്നു പരാതി; സി.പി.എം. അംഗമായ അധ്യാപകന്‍ അറസ്‌റ്റില്‍

0


അമ്പലപ്പുഴ: വിദ്യാര്‍ഥിനികളോട്‌ അപമര്യാദയായും ലൈംഗികച്ചുവയോടും കൂടി സംസാരിച്ചെന്ന പരാതിയില്‍ അധ്യാപകനെ അറസ്‌റ്റ്‌ ചെയ്‌തു. കാക്കാഴം എസ്‌.എന്‍.വി.ടി.ടി.ഐയിലെ അധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാനുമായ ചെട്ടികുളങ്ങര കൈതവടക്ക്‌ ശ്രീ ഭവനില്‍ ശ്രീജിത്തി(43)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
തങ്ങളോട്‌ ലൈംഗികച്ചുവയോടും അപമര്യാദയായും പെരുമാറിയെന്നു കാട്ടി നാലു വിദ്യാര്‍ഥിനികള്‍ ഏതാനും ദിവസം മുന്‍പ്‌ പ്രഥമാധ്യാപികക്ക്‌ പരാതി നല്‍കിയെങ്കിലും പരാതി പോലീസിന്‌ കൈമാറാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന്‌ വിദ്യാര്‍ഥിനികള്‍ നേരിട്ട്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്നലെ വിദ്യാര്‍ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ശ്രീജിത്തിനെ അറസ്‌റ്റ്‌ ചെയ്‌തു. മുന്‍ ബ്ലോക്ക്‌ പഞ്ചായത്തംഗമായ ശ്രീജിത്ത്‌ നിലവില്‍ സി.പി.എം ചെട്ടികുളങ്ങര തെക്ക്‌ ലോക്കല്‍ കമ്മിറ്റിയംഗമാണ്‌.

Leave a Reply