വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പകർത്താൻ ശ്രമിച്ച 40കാരൻ അറസ്റ്റിൽ

0

വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പകർത്താൻ ശ്രമിച്ച 40കാരൻ അറസ്റ്റിൽ. കന്യാകുമാരി കിള്ളിയൂർ നെടുവിളാം തട്ടുവിള വീട്ടിൽ മെർസിൽ ജോസിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തത്. ശുചിമുറിയിൽ ഒളികാമറ വെച്ച ശേഷം മതിലിന് പുറത്ത് പതുങ്ങി നിന്ന ഇയാളെ വീട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുക ആയിരുന്നു.

ചൊവ്വാഴ്ച രാത്രി 11ന് വെള്ളയമ്പലം ആൽത്തറ ജംക്ഷന് സമീപത്തെ വീട്ടിലാണ് സംഭവം. ഈ വീടിന് അടുത്ത് കെട്ടിട നിർമ്മാണത്തിനായി എത്തിയ മെർസിൽ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനിലാണ് മൊബൈൽ കാമറ വച്ചത്. തുടർന്ന് മതിലിന് സമീപത്ത് പതുങ്ങി നിൽക്കുകയായിരുന്ന മെർസിലിനെ വീട്ടുകാർ തടഞ്ഞുവച്ച് പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയതായി മ്യൂസിയം സിഐ പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.

Leave a Reply