നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കൈക്ക് പരിക്കേറ്റ കെ കെ രമ എംഎൽഎ വീണ്ടും പ്ലാസ്റ്ററിട്ടു

0

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കൈക്ക് പരിക്കേറ്റ കെ കെ രമ എംഎൽഎ വീണ്ടും പ്ലാസ്റ്ററിട്ടു. ഒരാഴ്ച കൂടി കൈയിൽ പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് പഴയത് മാറ്റി പുതിയ പ്ലാസ്റ്ററിട്ടെന്ന് കെ.കെ രമ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മൂന്നുദിവസത്തിന് ശേഷം വരാൻ ഡോക്ടർ പറഞ്ഞിരുന്നു. ആദ്യത്തെ പ്ലാസ്റ്റർ നീക്കിയപ്പോൾ നീര് കുറഞ്ഞില്ല. വേദനയുമുണ്ട്. കൈ ഇളകാതെ സൂക്ഷിക്കണമെന്നും തുടർചികിത്സ സംബന്ധിച്ചു തീരുമാനിക്കുന്നതിന് അടുത്തദിവസം തന്നെ എം.ആർ.ഐ സ്‌കാൻ ചെയ്ത് ഡോക്ടറെ കാണാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Leave a Reply