ആറ് വർഷം മുൻപ് തന്റെ ഫോൺ മോഷ്ടിച്ച കള്ളനോട് ക്ഷമിച്ചു തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാൽ

0

ആറ് വർഷം മുൻപ് തന്റെ ഫോൺ മോഷ്ടിച്ച കള്ളനോട് ക്ഷമിച്ചു തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാൽ. കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറോടാണ് എംഎൽഎ ദയ കാട്ടിയത്. ഇയാളുടെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് എംഎൽഎ കേസ് പിൻവലിച്ചത്. 2017ൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകും വഴി കോഴിക്കോട് വച്ചാണ് എംഎൽഎയുടെ ഫോൺ നഷ്ടമായത്.

താൻ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്ന് എംഎൽഎ ഫോൺ എടുക്കാൻ മറക്കുകയായിരുന്നു. ഫോണില്ലെന്ന് അറിഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്ന, മുൻ പയ്യന്നൂർ എംഎൽഎ സി.കൃഷ്ണന്റെ ഫോണിൽ നിന്ന് രാജഗോപാലന്റെ ഫോണിലേക്കു വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി എഴുതി നൽകി. പൊലീസ് ബന്ധപ്പെട്ടെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഫോൺ ഓട്ടോ ഡ്രൈവർ 6000 രൂപയ്ക്ക് മറ്റൊരാൾക്കു വിറ്റിരുന്നു. ഇദ്ദേഹം 8000 രൂപയ്ക്ക് അതു മറിച്ചു വിൽക്കുകയും ചെയ്ു

രണ്ടു മാസം കഴിഞ്ഞപ്പോൾ കോഴിക്കോട് നിന്ന് ഫോൺ കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു. ഇതിനിടെ ഫോൺ മോഷ്ടിച്ച ആളുടെ ബന്ധുക്കൾ എംഎൽഎയെ സമീപിച്ച് കേസ് ഒത്തു തീർപ്പാക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാനായിരുന്നു ആദ്യ തീരുമാനം. കേസിന്റെ ഭാഗമായി എംഎൽഎയ്ക്ക് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി 3ൽ ഹാജരാവാൻ കഴിഞ്ഞ ദിവസം നോട്ടിസ് കിട്ടി. പ്രതിയുടെ ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചു തനിക്കു പരാതി ഇല്ലെന്നും കേസ് പിൻവലിക്കുന്നതായും ഇന്നലെ കോടതിയിൽ എംഎൽഎ എഴുതി നൽകുകയായിരുന്നു.

Leave a Reply