മോഷ്ടിച്ച പണിയായുധങ്ങളുമായി ഓട്ടോയിൽ കയറിയ അതിഥി തൊഴിലാളികളെ ഓട്ടോറിക്ഷ ഡ്രൈവർ തന്ത്രപരമായി പൊലീസിനു മുന്നിലെത്തിച്ചു

0

മോഷ്ടിച്ച പണിയായുധങ്ങളുമായി ഓട്ടോയിൽ കയറിയ അതിഥി തൊഴിലാളികളെ ഓട്ടോറിക്ഷ ഡ്രൈവർ തന്ത്രപരമായി പൊലീസിനു മുന്നിലെത്തിച്ചു. ഏലത്തോട്ടത്തിൽ മണ്ണ് ഇളക്കാൻ ഉപയോഗിക്കുന്ന പണിയായുധങ്ങളാണ് ഇവർ മോഷ്ടിച്ചത്. എന്നാൽ ഓട്ടോയിൽ കയറിയവരെ കണ്ട ഡ്രൈവർക്ക് സംശയം തോന്നിയതോടെ പൊലീസിന് മുന്നിലെത്തിക്കുക ആയിരുന്നു. കോമ്പയാർ പുതകിൽ സുരേഷ് (38), കൈലാസനാട് പുതിയകോവിൽ നന്ദൻ (38) എന്നിവരാണ് അറസ്റ്റിലായത്.

പണിയായുധങ്ങളുമായി പാറത്തോട്ടിൽ നിന്നാണ് ഇവർ ഓട്ടം വിളിച്ചത്. ഇവയൊക്കെ എവിടെയാണു വിൽക്കാൻ കഴിയുക എന്ന് ചോദിച്ചതും ഓട്ടോയിലിരുന്നുള്ള പ്രതികളുടെ പെരുമാറ്റവും ഓട്ടോഡ്രൈവറായ സന്തോഷിൽ സംശയം ജനിപ്പിച്ചു. തുടർന്നു സന്തോഷ് ഈ വിവരം നെടുങ്കണ്ടം പൊലീസിൽ അറിയിച്ചു. പൊലീസ് റോഡിലെത്തി ഓട്ടോറിക്ഷ തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്തു.എസ്‌ഐ ടി.എസ്.ജയകൃഷ്ണൻ, പൊലീസ് ഉദ്യോഗസ്ഥരായ സജീവ്, സുനിൽ മാത്യു, സന്തോഷ്, ദീപു, അജീഷ് അലിയാർ, സുഗതൻ എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്.

Leave a Reply