തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ

0

തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ. കാറളം സ്വദേശി കുഴുപള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

മോഹനനെയും ആദർശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

Leave a Reply