സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

0

സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. മഞ്ചേരി മുൻ എംഎൽഎ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്തീൻ കുരിക്കളാണ് അറസ്റ്റിലായത്.

മഞ്ചേരി സ്വദേശി ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് നടപടി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply