തിയേറ്ററിൽ എത്തുന്ന സ്ഫടികം റിലോഡഡിന് അടുത്ത മൂന്ന് വർഷത്തേക്ക് ഒടിടി റിലീസും സാറ്റലൈറ്റ് റിലീസും ഉണ്ടാവില്ലെന്ന് സംവിധായകൻ ഭദ്രൻ

0

തിയേറ്ററിൽ എത്തുന്ന സ്ഫടികം റിലോഡഡിന് അടുത്ത മൂന്ന് വർഷത്തേക്ക് ഒടിടി റിലീസും സാറ്റലൈറ്റ് റിലീസും ഉണ്ടാവില്ലെന്ന് സംവിധായകൻ ഭദ്രൻ. 28 വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി ഒമ്പതിന് റീ റിലീസിനെത്തുന്നത്. സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയും ദൈർഘ്യം കൂട്ടിയും എത്തുന്ന സിനിമ ഒരു പുതിയ അനുഭവം ആയിരിക്കുമെന്നും സംവിധായകൻ ഭദ്രൻ വ്യക്തമാക്കി.

‘സ്ഫടികം റിലോഡഡ് എല്ലാവരും അതിന്റെ പൂർണ തികവോടെ തിയേറ്ററിൽ തന്നെ കാണണം. മാത്രമല്ല മിനിമം മൂന്ന് വർഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്നും തീരുമാനിച്ചിട്ടുണ്ട്’ ഭദ്രൻ പറഞ്ഞു. എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ സ്ഫടികമാണ് തിയേറ്ററിൽ എത്തുന്നത് എന്നും പുതിയ സ്ഫടികം തിയേറ്ററിൽ വരുന്നത് ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഡോൾബി സാങ്കേതിക വിദ്യയിൽ കൂടുതൽ മിഴിവേകാൻ കൂടുതൽ ഷോട്ടുകൾ സ്ഫടികത്തിൽ ചേർത്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. പഴയ സ്ഫടികത്തിൽ തോമയുടെ ഇൻട്രോ ആട്ടിൻകൂട്ടത്തിൽ നിന്ന് ഒരു ആട്ടിൻകുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഷൂട്ടിന് ഉപയോഗിച്ചത്. ഇന്ന് അത് 500 ആളുകളെ വച്ച് റീഷൂട്ട് ചെയ്തതായി മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

1995ലെ ബോക്സ് ഓഫീസിൽ എട്ട് കോടിയിലധികം കളക്ഷൻ നേടിയ സ്ഫടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു.ജിയോമെട്രിക്‌സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയേറ്ററിൽ എത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here