സിദ്ദിക്ക്‌ കാപ്പന്‍ ഇന്ന്‌ ജാമ്യത്തിലിറങ്ങും

0


ന്യൂഡല്‍ഹി: ഭീകരബന്ധം ആരോപിച്ച്‌ ഉത്തര്‍ പ്രദേശ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ്‌ കാപ്പന്‍ ഇന്നു ജാമ്യത്തിലിറങ്ങും. ഒരു മാസം മുമ്പാണ്‌ അദ്ദേഹത്തിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്‌.
എന്നാല്‍, തുടര്‍ നടപടി ക്രമം വൈകുകയായിരുന്നു. ഇന്നലെ വിചാരണ കോടതിയുടെ ഉത്തരവ്‌ വന്നെങ്കിലും അതു ജയിലിലെത്തിയില്ല. ഇന്ന്‌ ഉച്ചയ്‌ക്കു മുമ്പ്‌ അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങുമെന്നാണ്‌ അഭിഭാഷകന്റെ പ്രതീക്ഷ.
യു.പിയിലെ ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ വസതി സന്ദര്‍ശിക്കാനുള്ള യാത്രയ്‌ക്കിടെ 2021 ഒക്‌ടോബറിലാണ്‌ അദ്ദേഹം അറസ്‌റ്റിലായത്‌.

Leave a Reply