തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ യുവാവ്‌ സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍

0

തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ യുവാവ്‌ സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍. അയിലൂര്‍ ചേവക്കുളം പ്ലാക്കോട്ടുപറമ്പ്‌ സുരേഷിന്റെ മകന്‍ രാജേഷിനെയാണ്‌ (26) ചിറ്റിലഞ്ചേരി എം.എന്‍.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ വരാന്തയില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്‌.
പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെ മുത്തച്‌ഛന്‍ രാജന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പരോളില്‍ വീട്ടിലെത്തിയതായിരുന്നു. പരോള്‍ കാലാവധി ചൊവ്വാഴ്‌ച അവസാനിച്ചു. ബുധനാഴ്‌ച രാവിലെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.
നിരപരാധിയാണെന്നും മാപ്പുതരണമെന്നും കാണിച്ച്‌ ഹൈക്കോടതി രജിസ്‌ട്രാറിന്‌ എഴുതിയ കുറിപ്പ്‌ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്തു.
അമ്മ: ബിന്ദു. ഭാര്യ: മോനിഷ. സഹോദരി: ശാലിനി. മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞും രാജേഷിനുണ്ട്‌.

Leave a Reply