നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച് മാളികപ്പുറം

0

നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച് മാളികപ്പുറം. മാളികപ്പുറം സിനിമ ആഗോള കളക്ഷനിൽ 100 കോടി എന്ന നേട്ടം സ്വന്തമാക്കിയ സിനിമയിലെ നായകനായ ഉണ്ണി മുകുന്ദനാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നിറഞ്ഞ സദസിലാണ് ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നത്.

‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു’ എന്നാണ് സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

റിലീസ് ചെയ്ത് നാല്പതാം ദിവസമാണ് മാളികപ്പുറം ഈ നേട്ടം കൈവരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം കൂടിയായി ഇതോടെ മാളികപ്പുറം.

അഭിലാഷ് പിള്ള തിരക്കഥയെഴുതി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകരിൽ നിന്നും വൻ സ്വീകരണമാണ് മാളികപ്പുറത്തിന് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here