തൃശൂർ: ഗണേശമംഗലത്ത് റിട്ട. അദ്ധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് ആഭരണങ്ങൾ കവർന്നു. തൃശൂർ ഗണേശമംഗലം സ്വദേശി വസന്ത (76) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് മൃതദേഹം കണ്ടത്.
വീടിന്റെ പിറകുവശത്തായിരുന്നു മൃതദേഹം. പരിസരവാസിയായ ഒരാൾ മതിൽചാടിക്കടന്ന് പോകുന്നത് മീൻ വിൽക്കാൻ വന്നയാൾ കണ്ടിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം. വസന്ത ഒറ്റയ്ക്കായിരുന്നു താമസം.