റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ പകൽക്കൊള്ള! 13 രൂപയുണ്ടായിരുന്ന പഴംപൊരിക്ക് വില 20, 55 രൂപ ഉണ്ടായിരുന്ന ഊണിന് 95; ഭക്ഷണം കഴിച്ചാൽ ഇനി കൈപൊള്ളും

0

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ പകൽക്കൊള്ള. ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ കൂട്ടിയിരിക്കുകയാണ് റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ. ഭക്ഷണം കഴിച്ചാൽ ഇനി കൈപൊള്ളും.

വർദ്ധനവ് ഫെബ്രുവരി 24 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ പിആർഒ പറഞ്ഞു. അഞ്ച് ശതമാനം പുതുക്കിയ ജിഎസ്ടി ഉൾപ്പെടെയാണ് പുതുക്കിയ വില. റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കുന്ന പഴംപൊരിക്ക് ഇനി മുതൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം.

പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25 രൂപയായി. മുട്ട ബിരിയാണിക്ക് 80 രൂപയും വെജിറ്റബിൾ ബിരിയാണിക്ക് 70 രൂപയുമായിട്ടാണ് വില പുതുക്കിയിരിക്കുന്നത്.

നേരത്തെ 13 രൂപയുണ്ടായിരുന്ന പഴംപൊരിക്ക് 55 ശതമാനം വർദ്ധനവും 55 രൂപ ഉണ്ടായിരുന്ന ഊണിന് 72 ശതമാനം വർദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്. മുട്ടക്കറിയുടെ വില 32ൽ നിന്ന് 50 രൂപയായി കൂടി. കടലക്കറി 28 രൂപയിൽ നിന്ന് 40 രൂപയായി. ചിക്കൻബിരിയാണിക്ക് ഇനി മുതൽ 100 രൂപ നൽകണം.

Leave a Reply