അമിത് ഷായെ ഭയമില്ല, ഓണം ആഘോഷിക്കുന്ന മലയാളികളെയും, പാക്കിസ്ഥാനോട് ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ് അമിത് ഷാ; ഭയപ്പെടുത്തൽ യുഡിഎഫിനോട് മതി: കെ സുരേന്ദ്രന് റിയാസിന്റെ മറുപടി

0

കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഭയമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഓണം ആഘോഷിക്കുന്ന മലയാളികളെയും, പാക്കിസ്ഥാനോട് ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ് അമിത് ഷാ എന്നും കുമരകത്ത് മാധ്യമങ്ങളോട് സംസാരിക്കവെ റിയാസ് പറഞ്ഞു. ”അമിത് ഷായെ ഞങ്ങൾക്കൊക്കെ ഭയമാണെന്നാണാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്.

യുഡിഎഫിനോട് വേണമെങ്കിൽ ഇതൊക്കെ പറഞ്ഞ് ഭയപ്പെടുത്താം. അവർ അതിനനുസരിച്ച് ജോഡോ യാത്രയുടെ റൂട്ടൊക്കെ ഇട്ടോളും. ഞാൻ രാഷ്ട്രീയപരമായി മാത്രമെ മറുപടി നൽകുന്നുള്ളു. വ്യക്തിപരമായി ഞാൻ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടാനുള്ള മര്യാദ കെ സുരേന്ദ്രൻ കാണിക്കണം” എന്നും റിയാസ് പറഞ്ഞു.

നേരത്തെ അമിത് ഷാക്ക് മുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒന്നുമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന്റെ ആക്ഷേപത്തോട് പ്രതികരിച്ചു. സിപിഎം സംസ്ഥാനത്ത് നടത്തുന്ന യാത്രയെ ബിജെപി ഭയക്കുന്നുവെന്നും എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ തൃശൂർ വിടുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൃശൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത് അതുകൊണ്ടാണെന്നുമുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരിച്ചിരുന്നു.

‘കേരളത്തിൽ ഇനിയും ബിജെപി നേതാക്കളെത്തും. മാർച്ച് അഞ്ചിന് അമിത് ഷാ തൃശൂരിൽ വൻ പൊതുസമ്മേളനത്തെയാണ് അഭിസംബോധന ചെയ്യാൻ പോകുന്നത്. അമിത് ഷാ വരുന്നതിൽ ചിലർക്ക്, പ്രത്യേകിച്ച് മതഭീകരവാദികൾക്ക് വെപ്രാളമാണ്. മന്ത്രി മുഹമ്മദ് റിയാസ് വടക്കോട്ട് നോക്കാതെ റോഡിലെ കുഴിയടക്കാൻ നോക്ക്’ – സുരേന്ദ്രൻ പരിഹസിച്ചിരുന്നു.

Leave a Reply