വായ്‌പ കുടിശിക: കുടുംബനാഥന്‍ ആത്മഹത്യ ചെയ്‌തു

0


എരുമപ്പെട്ടി: വേലൂരില്‍ കുടുംബനാഥന്‍ ആത്മഹത്യ ചെയ്‌തു. കിരാലൂര്‍ കുരിശുപള്ളിക്ക്‌ സമീപം ചിറ്റിലപ്പിള്ളി അന്തോണിയുടെ മകന്‍ ഫ്രാന്‍സിസി(64)നെയാണ്‌ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്‌.
ഇന്നലെ രാവിലെ ആറിനാണ്‌ ഫ്രാന്‍സിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കുടിശികയെ തുടര്‍ന്ന്‌ വേലൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. അമ്മയുടെ ജോലി സ്‌ഥലത്തു ചെന്നു ഭീഷണിപ്പെടുത്തിയെന്നു മകനും വെളിപ്പെടുത്തി.
വായ്‌പാ തിരിച്ചടവിന്‌ ഭീഷണി ഉണ്ടായിട്ടില്ലെന്നു വേലൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ സുരേഷ്‌ മമ്പറമ്പില്‍ പ്രതികരിച്ചു. കുടിശിക നിവാരണ പദ്ധതിയുടെ അറിയിപ്പ്‌ നല്‍കിയിരുന്നു. അതല്ലാതെ ഒരു സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്നും ബാങ്ക്‌ അധികൃതര്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here