നിരോധിത മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ത്യൻ ജിംനാസ്റ്റ് ഒളിമ്പ്യൻ ദിപ കർമാകറിന് അന്താരാഷ്ട്ര പരിശോധന ഏജൻസി 21 മാസത്തെ വിലക്ക് ഏർപ്പെടുത്തി

0

നിരോധിത മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ത്യൻ ജിംനാസ്റ്റ് ഒളിമ്പ്യൻ ദിപ കർമാകറിന് അന്താരാഷ്ട്ര പരിശോധന ഏജൻസി 21 മാസത്തെ വിലക്ക് ഏർപ്പെടുത്തി. 2021 ഒക്ടോബർ 11നാണ് പരിശോധന സാമ്പിൾ ശേഖരിച്ചതെന്നതിനാൽ 2023 ജൂലൈ 10ന് വിലക്ക് അവസാനിക്കും.

അന്താരാഷ്ട്ര ജിംനാസ്റ്റിക്‌സ് ഫെഡറേഷൻ കഴിഞ്ഞ വർഷം ദിപയെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഇത് മറ്റു കാരണങ്ങളുടെ പേരിലാണെന്നായിരുന്നു ഇന്ത്യൻ ജിംനാസ്റ്റിക്‌സ് ഉദ്യോഗസ്ഥരുടെ അവകാശവാദം. 2016ലെ റിയോ ഒളിമ്പിക്‌സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് റെക്കോഡിട്ടിരുന്നു ദിപ. പരിക്ക് കാരണം പിന്നീട് തിളങ്ങാനായില്ല.

Leave a Reply