കേസിൽ കുടുങ്ങിയാലും സാരമില്ല..കാമുകിയെ പിണക്കാൻ പറ്റില്ല! കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാൻ മോഷ്ടിച്ചത് ആടിനെ; യുവാവിനെയും സുഹൃത്തിനെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

0


ചെന്നൈ: പ്രണയത്തിന് ഒരു പ്രത്യേക ദിനം ആവശ്യമില്ലെന്ന് പറയുമ്പോഴും മുൻകാലങ്ങളെക്കാൾ പ്രണയദിനത്തിന് ഇപ്പോൾ ആരാധകർ ഏറെയാണ്. അതിനാൽ തന്നെ പ്രണയദിനത്തിൽ കാമുകിയെ പിണക്കാതിരിക്കാൻ ഏതറ്റം വരെയും പോകുന്നവരും കുറവല്ല.അത്തരത്തിൽ താൻ കേസിൽ പെട്ടാലും കുഴപ്പമില്ല കാമുകി പിണങ്ങരുത് എന്ന് കരുതിയ ഒരു കാമുകന്റെ വാർത്തയാണ് ചെന്നൈയിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്.

പ്രണയദിനത്തിൽ കാമുകിക്ക് സമ്മാനം നൽകാനുള്ള പണം കണ്ടെത്താൻ ആടിനെ മോഷ്ടിച്ച യുവാവും സുഹൃത്തും പിടിയിലായതാണ് വാർത്ത. വിഴുപുരം ജില്ലയിലെ മലയരശൻകുപ്പത്തിലാണ് സംഭവം

കോളേജ് വിദ്യാർത്ഥിയായ അരവിന്ദ്കുമാറാണ് (20) സുഹൃത്ത് മോഹനുമായി (20) ചേർന്ന് ഗ്രാമത്തിലെ കർഷകയുടെ വീട്ടിൽനിന്ന് ആടിനെ മോഷ്ടിച്ചത്. മലയരശൻകുപ്പം സ്വദേശി എസ്. രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. ആടിന്റെ ശബ്ദം കേട്ട് രേണുക ബഹളം വച്ചതോടെ ഇരുവരും ആടിനെ ഉപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു.എന്നാൽ നാട്ടുകാർ ഇവരെ പിടികൂടുകയായിരുന്നു.

പിന്നാലെ ഇവരെ പൊലീസിന് കൈമാറി.പൊലീസ് ചോദ്യംചെയ്തപ്പോൾ കാമുകിക്ക് പ്രണയദിനസമ്മാനം വാങ്ങാൻ പണത്തിനായിട്ടാണ് ആടിനെ മോഷ്ടിച്ചതെന്ന് അരവിന്ദ് മൊഴിനൽകി. ആടിനെ ചന്തയിൽ കൊണ്ടുപോയി വിറ്റ് പണം കണ്ടെത്താനായിരുന്നു പദ്ധതി. ഇതിനായി മോഹന്റെ സഹായം തേടുകയായിരുന്നു.

Leave a Reply