വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണം: പുതിയ ഫോര്‍മുലയുമായി കെഎസ്ആര്‍ടിസി

0


കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്കുള്ള ആനുകൂല്യം വിതരണം ചെയ്യുന്നതില്‍ പുതിയ ഫോര്‍മുലയുമായി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ജീവനക്കാരെ മൂന്നായി തിരിച്ച് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാം. എല്ലാവര്‍ക്കും സമാശ്വാസമായി ഒരുമിച്ച് ഒരുലക്ഷം രൂപ വീതം നല്‍കും. ഇതിന് 10 കോടി രൂപ വേണം. അടുത്ത 45 ദിവസത്തിനുള്ളില്‍ 10 കോടി രൂപയില്‍ കൂടുതല്‍ കണ്ടെത്താന്‍ കഴിയില്ലെന്നും കെഎസ്ആര്‍ടി മാനേജ്‌മെന്റ് റിപ്പോര്‍ട്ട് നല്‍കി.

2022 ജനുവരി ഒന്നും മാര്‍ച്ച് 31നും മധ്യേ വിരമിച്ചവര്‍, ഏപ്രില്‍ ഒന്നും ജൂണ്‍ 30നും മധ്യേ വിരമിച്ചവര്‍, ജൂലായ് ഒന്നിനും ഡിസംബര്‍ 31നും മധ്യേ വിരമിച്ചവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ആനുകൂല്യങ്ങള്‍ നല്‍കാമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.

Leave a Reply