ഹെൽത്ത് കാർഡ്; ക്യാംപുകൾ ഊർജിതമാക്കി ഹോട്ടലുടമകളുടെ സംഘടന

0

ജീവനക്കാരുടെ ഹെൽത്ത് കാർഡ് നിർബന്ധമാക്കാനുള്ള തീയതി രണ്ടാഴ്ചത്തേക്കുകൂടി നീട്ടിയെങ്കിലും മെഡിക്കൽ ക്യാംപുകൾ ഊർജിതമാക്കി ഹോട്ടലുടമകളുടെ സംഘടനയായ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ).രണ്ടാഴ്ചയ്ക്കിടെ സംഘടന ഇരുപതോളം ക്യാംപുകളാണ് നടത്തിയത്. ഡോക്ടർമാരുടെ സേവനവും വിവിധ പരിശോധനകൾക്കുള്ള സൗകര്യവും ഒരുക്കിയാണ് ക്യാംപ്.

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനെ സ്വാഗതം ചെയ്ത സംഘടന 90% പേർക്കും ഇതിനോടകം കാർഡ് ഉറപ്പുവരുത്തിയതായും അറിയിച്ചു. താൽക്കാലികമായി ജോലിക്കെത്തുന്നവർക്കാണ് ഇനിയും ഹെൽത്ത് കാർഡ് കൂടുതലായി എടുക്കാനുള്ളത്. പരിശോധനകൾ നടത്താനായി സാംപിളുകൾ ലാബിൽ നൽകിയാലും ഫലം കിട്ടാൻ വൈകുന്നതാണ് അവസാന ഘട്ടത്തിൽ നേരിട്ട പ്രതിസന്ധിയെന്ന് ഭാരവാഹികൾ പറയുന്നു.

ഇതിനു പുറമേ ഒന്നിലേറെ തവണ ഡോക്ടർമാരെ കാണേണ്ടിയും വരും. ഇത്തരം പ്രായോഗിക പ്രശ്നങ്ങൾ കൂടി പരിഗണിച്ച് ഹെൽത്ത് കാർഡ് നിർബന്ധമാക്കാനുള്ള തീരുമാനം മാർച്ച് 30 വരെ നീട്ടണമെന്നാവശ്യപ്പെട്ട് സംഘടന ഡിഎംഒ, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എന്നിവർക്ക് കത്തു നൽകിയിട്ടുമുണ്ട്. സംസ്ഥാന തലത്തിൽ മന്ത്രിക്കും കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാഴ്ചത്തേക്ക് നീട്ടിയ ഉത്തരവു വന്നത്. ഇതോടെ ജീവനക്കാർക്കും ആശ്വാസമായി

LEAVE A REPLY

Please enter your comment!
Please enter your name here