അമൃത് പദ്ധതി കാലാവധി നീട്ടില്ലെന്ന് കേന്ദ്രം; കേരളം ചെവഴിച്ചത് 1,734 കോടി മാത്രം, മാർച്ചിൽ കാലാവധി കഴിയും

0

ന്യൂഡൽഹി: അമൃത് പദ്ധതിയുടെ കാലാവധി നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ. മാർച്ചിൽ തന്നെ ആദ്യ ഘട്ടത്തിലെ പദ്ധതികൾ പൂർത്തീകരിച്ചില്ലെങ്കിൽ കാലാവധി നീട്ടി നൽകില്ലെന്ന് കേന്ദ്ര ഭരണകാര്യ മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അമൃത് പദ്ധതിയുടെ കാലാവധി നീട്ടാത്തത് കേരളത്തിന് തിരിച്ചടിയാകും. ഒന്നാം ഘട്ടത്തിൽ അനുവദിച്ച 2,359 കോടി രൂപയുടെ പദ്ധതികളിൽ കേരളം നടപ്പാക്കിയത് 1,734 കോടിയുടെ പദ്ധതി മാത്രമാണ്. ഒന്നാംഘട്ട പദ്ധതികൾ മാർച്ചിന് മുമ്പിൽ പൂർത്തിയാക്കിയില്ലെങ്കിൽ അനുവദിച്ച തുക നഷ്ടപ്പെടും.

തിരുവനന്തപുരം കോർപറേഷനിൽ മാത്രം അമൃതുമായി ബന്ധപ്പെട്ട 30തോളം പദ്ധതികൾ പൂർത്തിയാക്കാനുണ്ട്. സമാന രീതിയിൽ പദ്ധതി പൂർത്തിയാകാത്ത മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ടെന്നും മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.

അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തൽ 2,612 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നാൽ, രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ പദ്ധതികൾ ഏതെല്ലാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല.

Leave a Reply