‘താന്‍ സുരക്ഷിതനാണ്, തന്നെ അന്വേഷിക്കേണ്ട’; ഇസ്രയേലില്‍ കാണാതായ കര്‍ഷകന്‍ വീട്ടിലേക്ക് വിളിച്ചു

0


തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പ് ആധുനിക കൃഷി രീതി പരിശീലനത്തിനായി ഇസ്രയേലിലേക്കയച്ച കര്‍ഷക സംഘത്തില്‍ നിന്ന് കാണാതായ ബിജു കുര്യന്‍ ഫോണില്‍ കുടുംബവുമായി സംസാരിച്ചു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടതില്ലെന്നുമാണ് ഇയാള്‍ ഭാര്യയോട് പറഞ്ഞത്.

ബിജുവിന് അപകടം ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നാണ് കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചത്. എംബസിയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് ബിജു കുര്യന്‍. ഇസ്രയേല്‍ ഹെര്‍സ്യ ലിയയിലെ ഹോട്ടലില്‍ നിന്ന് ബിജുവിനെ കാണാതാവുകയായിരുന്നുവെന്നാണ് പുറത്തു വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. രാത്രി ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഹോട്ടലിലേക്ക് പോകുന്നതിനായി സംഘത്തിലെ എല്ലാവരും എത്തിയിരുന്ന സ്ഥലത്ത് ബിജു എത്തിയിരുന്നില്ല. തുടര്‍ന്ന് കൂടെ ഉണ്ടായിരുന്നവര്‍ ഈ വിവരം ഇന്ത്യന്‍ എംബസി അധികൃതരെ അറിയിക്കുകയായിരുന്നു. ബിജുവിനെ കണ്ടെത്താന്‍ ഇസ്രയേലി പോലീസും വ്യാപക തെരച്ചില്‍ ആരംഭിച്ചിരുന്നു.

Leave a Reply