ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് സുഹൃത്ത് പിണങ്ങി, 17 കാരി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; യുവാവ് അറസ്റ്റില്‍

0


മലപ്പുറം: വളളിക്കുന്നില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചേളാരി സ്വദേശി ഷിബിനെയാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഫോണില്‍ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് ഷിബിന്‍ പിണങ്ങിയതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഫെബ്രുവരി 14 ാം തീയതി പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയായ 17 കാരിയെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വളളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന് വടക്കുഭാഗത്തെ റെയില്‍വേ ട്രാക്കിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പിണക്കം മാറ്റണമെന്ന് പെണ്‍കുട്ടി പലതവണ ആവശ്യപ്പെട്ടിട്ടും ഷിബിന്‍ തയാറായിരുന്നില്ല. ഇതോടെയായിരുന്നു ഫെബ്രുവരി 14 ന് പുലര്‍ച്ചെ പെണ്‍കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതെന്നും പോലീസ് പറഞ്ഞു.

Leave a Reply