മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോയേക്കും

0

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോയേക്കും. ജർമനിയിൽ നടത്തിയ ചികിത്സയുടെ തുടർ ചികിത്സ നടത്തുന്ന ബെംഗളൂരുവിലെ എച്ച്സിജി കാൻസർ കെയർ സെന്ററിലേക്ക് എയർ എയർ ആംബുലൻസിലാണു കൊണ്ടു പോവുക.

ശ്വാസകോശത്തിലെ അണുബാധ കുറവുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ചികിത്സയിൽ കഴിയുന്ന നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. പനിയും ശ്വാസം മുട്ടലും കുറഞ്ഞു. ആരോഗ്യനില യാത്രയ്ക്ക് അനുയോജ്യമാണെങ്കിലേ ഇന്നു ബെംഗളൂരുവിലേക്കു പോവുകയുള്ളു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയെ തുടർന്നു കോൺഗ്രസ് നേതൃത്വമാണ് എയർ ആംബുലൻസ് ഏർപ്പാടാക്കിയത്.

നിംസ് ആശുപത്രിയിൽ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിൽ 9 അംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണു ചികിത്സ. ഇതിനിടെ ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലവിലയിരുത്താനും കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമുണ്ടോ എന്നു നിർദേശിക്കാനുമായി സർക്കാർ വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ചതിന്റെ തുടർച്ചയായാണു തീരുമാനം. ഇവർ ആശുപത്രി സന്ദർശിച്ചു ചികിത്സാ വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ബെംഗളൂരുവിൽ തുട ചികിത്സയ്ക്കു പോകുന്ന സാഹചര്യത്തിൽ മെഡിക്കൽ ബോർഡിന്റെ സേവനം ആവശ്യമില്ലെന്ന നിലപാടിലാണു കോൺഗ്രസ് നേതൃത്വം.

Leave a Reply