സ്വർണക്കടത്ത്: മുഖ്യമന്ത്രിക്കെതിരായ ഹർജി ഇന്ന്

0

കൊച്ചി ∙ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിലും കള്ളപ്പണം വെളുപ്പിക്കലിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് വ്യക്തമായ പ്രസ്താവനകളും മറ്റുമുണ്ടായിട്ടും കസ്റ്റംസും ഇഡിയും അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ചു നൽകിയ ഹർജി ഇന്നു പരിഗണിക്കും. പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും മാധ്യമങ്ങളോടു വെളിപ്പെടുത്തിയ കാര്യങ്ങൾ അന്വേഷിക്കാൻ കസ്റ്റംസിനും ഇഡിക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പാലാ സ്വദേശിയായ അജി കൃഷ്‌ണനാണു ഹർജി നൽകിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണു ഹർജി പരിഗണിക്കുന്നത്.

Leave a Reply