തീയിലകപ്പെട്ട പാമ്പിന്റെ ജീവൻ രക്ഷിച്ച് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ

0

തീയിലകപ്പെട്ട പാമ്പിന്റെ ജീവൻ രക്ഷിച്ച് അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് അവിണിശ്ശേരി ചൂലൂർ അമ്പലത്തിനടുത്ത് പറമ്പിൽ തീപിടിച്ചപ്പോൾ അണയ്ക്കുന്നതിനായി തൃശൂർ ഫയർ സ്റ്റേഷനിൽ നിന്നും എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനായ പ്രജീഷ് പാമ്പിന്റെ രക്ഷകനായത്.

തീ കെടുത്തിയതിനു ശേഷം യാദൃച്ഛികമായാണ് പ്രജീഷും സംഘവും കനലുകൾക്കിടയിൽ ചൂടേറ്റ് പിടയുന്ന മൂർഖനെ കണ്ടത്. ഉടനെ തീക്കനലുകൾക്കിടയിൽനിന്നും പാമ്പിനെ മാറ്റുകയും കുപ്പിയിൽ വെള്ളം നിറച്ചു തലയിൽ ഒഴിക്കുകയുമായിരുന്നു. കുറച്ചു നേരം വെള്ളം ഒഴിച്ചു തണുപ്പിച്ചതിനു ശേഷം പാമ്പിനെ കാട്ടിലേക്ക് മാറ്റി.

Leave a Reply