സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കേസ്‌ : ആകാശ്‌ തില്ലങ്കേരി കീഴടങ്ങി; മൂന്ന്‌ പ്രതികള്‍ക്കും ജാമ്യം

0


കണ്ണൂര്‍: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന ഡി.െവെ.എഫ്‌.ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ ആകാശ്‌ തില്ലങ്കേരി കോടതിയില്‍ കീഴടങ്ങി. ജിജോ തില്ലങ്കേരി, ജയപ്രകാശ്‌ തില്ലങ്കേരി എന്നിവരെ പോലീസ്‌ പിടികൂടി. മൂന്നു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.
ഫെയ്‌സ്‌ബുക്കിലൂടെ തനിക്കെതിരേ അപവാദപ്രചാരണം നടത്തിയന്നാരോപിച്ച്‌ മന്ത്രി എം.ബി. രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡി.െവെ.എഫ്‌.ഐ പ്രവര്‍ത്തകയുമായ ശ്രീലക്ഷ്‌മിയാണു പരാതി നല്‍കിയത്‌. ഡി.െവെ.എഫ്‌.ഐ കമ്മിറ്റിയില്‍ ആകാശിനെതിരേ സംസാരിച്ചതിന്റെ പേരില്‍ ആകാശും സുഹൃത്തുക്കളും അധിക്ഷേപിച്ചെന്നായിരുന്നു പരാതി. പരാതിയില്‍ കേസെടുത്തതിനു പിന്നാലെ ആകാശ്‌ ഒളിവില്‍പോയിരുന്നു.
ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രണ്ടുതവണ പോലീസ്‌ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണത്തിന്‌ പൊലീസ്‌ പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിച്ചിരുന്നു.
ഡി.െവെ.എഫ്‌.ഐ മട്ടന്നൂര്‍ ബ്ലോക്ക്‌ കമ്മിറ്റി എക്‌സിക്യൂട്ടീവ്‌ അംഗം സി. വിനീഷിനെ സമൂഹമാധ്യമം വഴി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും ആകാശിനെതിരേ കേസെടുത്തിട്ടുണ്ട്‌.അതിനിടെ, ആകാശ്‌ തില്ലങ്കേരി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ പാര്‍ട്ടി അടിയന്തിര നേതൃയോഗം വിളിച്ചു ചേര്‍ത്തു. തില്ലങ്കേരി ലോക്കല്‍ കമ്മറ്റി അംഗങ്ങളെ മുഴുവന്‍ യോഗത്തിന്‌ വിളിപ്പിച്ചു. പാര്‍ട്ടിക്ക്‌ വെല്ലുവിളി ഇല്ലാതെ പ്രശ്‌നം തീര്‍ക്കാനാണു ശ്രമം. മട്ടന്നൂര്‍ ഏരിയ കമ്മറ്റി ഓഫീസിലാണ്‌ യോഗം വിളിച്ചു ചേര്‍ത്തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here