തില്ലങ്കേരി വിവാദത്തിലും ജയരാജപ്പോര്‌

0


കണ്ണൂര്‍: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയുള്ള ആകാശ്‌ തില്ലങ്കേരിയുടെ സൈബര്‍ യുദ്ധം പി. ജയരാജന്‍ -ഇ.പി. ജയരാജന്‍ പോരിന്റെ ബാക്കിപത്രം. നിലവില്‍ നടക്കുന്ന സൈബര്‍ യുദ്ധത്തില്‍ ഒരു ഭാഗത്ത്‌ പി. ജയരാജനെ ആരാധിക്കുന്നവരും മറുഭാഗത്ത്‌ ഇ.പി. ജയരാജനെ അനുകൂലിക്കുന്നവരുമാണ്‌. ഇ.പി. ജയരാജന്റെ തട്ടകമായ മട്ടന്നൂരിലെ ഔദ്യോഗിക വിഭാഗത്തോടാണ്‌ ആകാശ്‌ തില്ലങ്കേരിയുടെ ഏറ്റുമുട്ടല്‍. അതേ സമയം വിവാദങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന്‌ സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വം പാര്‍ട്ടി അണികള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
20ന്‌ സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന സംസ്‌ഥാന ജാഥ തുടങ്ങാനിരിക്കെ വിവാദങ്ങള്‍ ജനകീയ പ്രതിരോധ മുന്നേറ്റ യാത്രയുടെ ശോഭ കെടുത്തുമെന്ന ആശങ്ക സംസ്‌ഥാന നേതൃത്വത്തിനുണ്ട്‌.
പി. ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത്‌ അദ്ദേഹത്തിന്റെ അടുത്ത അനുയായികളിലൊരാളായിരുന്നു ആകാശ്‌ തില്ലങ്കേരി. ഷുഹൈബ്‌ വധക്കേസിനു പിന്നാലെ ആകാശ്‌ തില്ലങ്കേരി ഉള്‍പ്പെടെ രണ്ടുപേരെ പാര്‍ട്ടി പുറത്താക്കിയെങ്കിലും കാശും കൂട്ടാളികളും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയിരുന്നു. പി.ജെയുടെ വാഴ്‌ത്തുപാട്ടുകാരായാണ്‌ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്‌. പി.ജയരാജനെ അനുകൂലിക്കുന്നവരുടെ കൂട്ടായ്‌മയായ പി.ജെ .ആര്‍മിയുടെ പ്രചാരകരായിരുന്നു ആകാശും കൂട്ടാളികളും. ഈ സംഘത്തിന്റെ പ്രവര്‍ത്തനം കാരണം പി.ജയരാജന്‌ പാര്‍ട്ടിയില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരികയും അച്ചടക്ക നടപടി നേരിടേണ്ടിവരികയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ ി. ജെ.ആര്‍മിയെ പി.ജയരാജന്‌ തന്നെ തള്ളി പറയേണ്ടി വന്നു. അതിനു ശേഷം റെഡ്‌ ആര്‍മിയെന്ന പേരിലാണ്‌ ഈ സംഘം പ്രവര്‍ത്തിക്കുന്നത്‌.പി. ജയരാജനെ ഒതുക്കിയതില്‍ കടുത്ത അതൃപ്‌തിയുള്ള വിഭാഗമാണ്‌ െവെകാരികമായി പാര്‍ട്ടിക്കെതിരേ തുടര്‍ച്ചയായി പ്രതികരിക്കുന്നത്‌. പി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത്‌ കേസുകളില്‍ ഉള്‍പ്പെട്ടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ പുതിയ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിലുളള സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി കാര്യമായ സഹായം നല്‍കുന്നില്ലന്ന ആക്ഷേപം നിലവിലുണ്ട്‌. അതാണ്‌ കഴിഞ്ഞ ദിവസം ഷൂെഹെബ്‌ കൊലക്കേസിലെ ഒന്നാം പ്രതി ആകാശ്‌ തില്ലങ്കേരി പങ്കുവച്ചതും.
വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍നിന്നും മത്‌സരിക്കാന്‍ സാധ്യതയുളള രണ്ടുമുതിര്‍ന്ന നേതാക്കളാണ്‌ ഇ. പി ജയരാജനും പി.ജയരാജനും. ഈ സാഹചര്യം കൂടി നിലവിലെ െസെബര്‍ പോരാട്ടത്തില്‍ പ്രതിഫലിക്കുന്നുണ്ട്‌. കണ്ണൂര്‍ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ യു. ഡി. എഫിനായി ഇക്കുറി കെ. സുധാകരന്‍ ഇറങ്ങില്ലെന്നു ഉറപ്പായിരിക്കെ ഒരു മുതിര്‍ന്ന നേതാവിനെ മത്സരിപ്പിച്ചു മണ്ഡലം തിരിച്ചുപിടിക്കാനാണ്‌ സി. പി. എം തീരുമാനം

Leave a Reply