കൊച്ചി എംജി റോഡിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം

0

കൊച്ചി എംജി റോഡിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം. ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിലാണ് കേബിൾ കുരുങ്ങിയത്. രാവിലെ ആറു മണിയോടെയായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. പരിക്കേറ്റ കുര്യൻ ആശുപത്രിയിൽ ചികിത്സയിലാണ്. റെയിൽവേ സ്റ്റേഷനിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് കുര്യൻ പറഞ്ഞു.

എംജി റോഡിലെ എച്ച്ഡിഎഫ്സി ബാങ്കിന് കുറുകെയുള്ള കേബിൾ കഴുത്തിൽ കുരുങ്ങുകയായിരുന്നു. തന്റെ മുന്നിൽ പോയ ആൾ ആദ്യം കേബിൾ കുരുങ്ങി വീണു. പിന്നാലെ തന്റെ കഴുത്തിലും കേബിൾ കുരുങ്ങിയതോടെ വണ്ടിയിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നെന്ന് കുര്യൻ പറഞ്ഞു.

പുലർച്ചെയായതിനാൽ കേബിൾ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴുത്തിൽ മുറിവ് ഉണ്ടായതായും കാലിന്റെ എല്ലിന് പൊട്ടൽ ഉണ്ടായതായും കുര്യൻ പറഞ്ഞു. കൊച്ചിയിൽ കേബിൾ കുരുങ്ങി നിരവധി അപകടങ്ങൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും പ്രായോഗിക നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here