സിപിഎം ആർ.എസ്.എസുമായി നടത്തിയ ചർച്ച രഹസ്യ ചർച്ച ആയിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0

സിപിഎം ആർ.എസ്.എസുമായി നടത്തിയ ചർച്ച രഹസ്യ ചർച്ച ആയിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അന്നത്തെ ചർച്ചക്ക് ഫലമുണ്ടായി. ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയായിരുന്നു അത്.സിപിഎം-ആർഎസ്എസ് ചർച്ചക്ക് ശേഷം കേരളത്തിലെ ക്രമസമാധാനത്തിൽ മാറ്റമുണ്ടായി എന്നും ചർച്ചയിലെ വിവരങ്ങൾ മറച്ചുവെച്ചിട്ടില്ല എന്നും ഗോവിന്ദൻ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി ആർഎസ്എസ് ചർച്ചയെ സംബന്ധിച്ച് വിമർശിച്ചപ്പോൾ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നു എന്നാണ് ജമാഅത്ത് പറയുന്നത്. ഇത് വർഗീയത മറച്ചുപിടിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply