കരടി ബൈജു അടക്കം 4 പ്രതികളുള്ള കേസിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ 2 പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു

0

യുവതിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട കരടി ബൈജു അടക്കം 4 പ്രതികളുള്ള കേസിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ 2 പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.

പോത്തൻകോട് കൂട്ട ബലാൽസംഗക്കേസിലെ മൂന്നും നാലും പ്രതികളായ ഇവർക്കെതിരെ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. മാർച്ച് 1 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണൻ ഉത്തരവിട്ടു. പ്രതികളെ ഹാജരാക്കാൻ പോത്തൻകോട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.

കരടി ബൈജു എന്ന ബൈജു , യഹിയ , വെള്ളച്ചി രതീഷ് എന്ന രതീഷ് , പരുന്തു ബിജു എന്ന ബിജുലാൽ എന്നിവരാണ് കൂട്ട ബലാൽസംഗക്കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ്റിങ്ങൽ മജിസ്‌ട്രേട്ട് കോടതിയിൽ നിന്നും 2019 ഫെബ്രുവരി 1 നാണ് വിചാരണക്കായി കേസ് കമ്മിറ്റ് ചെയ്ത് സെഷൻസ് കോടതിക്കയച്ചത്.

Leave a Reply