കുറവിലങ്ങാട്ട് യുവാവ് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

0

കോട്ടയം: കുറവിലങ്ങാട്ട് യുവാവ് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നസ്രത്ത് ഹിൽ സ്വദേശി ജോസഫ്(69) ആണ് മരിച്ചത്.

ജോസഫിന്റെ മകൻ ജോൺ പോൾ(38) മദ്യലഹരിയിൽ പിതാവിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്‌ച്ച രാത്രി ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിലാണ് ജോസഫ് കൊല്ലപ്പെട്ടത്. ജോണിനെ റബർ തടി കൊണ്ട് ജോസഫ് ആക്രമിച്ചുവെന്നും ഇത് പ്രതിരോധിക്കുന്നതിനിടെയാണ് ജോൺ പിതാവിന്റെ തലയിൽ കമ്പിവടി കൊണ്ട് അടിച്ചതെന്നും പൊലീസ് പറഞ്ഞു.

പിതാവ് ബോധരഹിതനായത് ശ്രദ്ധയിൽപ്പെടാതിരുന്ന ജോൺ വീട്ടിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെയാണ് ജോസഫ് മരിച്ച വിവരം മകൻ അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here