കന്യകാത്വപരിശോധന : ഉത്തരവ്‌ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം

0


ന്യൂഡല്‍ഹി: കന്യകാത്വപരിശോധന ഭരണഘടനാവിരുദ്ധമാന്നെ വിധിപ്പകര്‍പ്പ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും മുഖേന രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറാന്‍ കോടതി ഉത്തരവിട്ടു. ഈ ഉത്തരവ്‌ പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ഡല്‍ഹി ജുഡീഷ്യല്‍ അക്കാഡമി, ഡല്‍ഹി പോലീസ്‌ അക്കാഡമി എന്നിവയ്‌ക്കും നിര്‍ദേശമുണ്ട്‌. അന്വേഷണോദ്യോഗസ്‌ഥര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കുമുള്ള ശില്‍പ്പശാലകളിലും ഇത്‌ ഉള്‍പ്പെടുത്തണം.
കന്യകാത്വപരിശോധന മാനവികതയ്‌ക്കും വ്യക്‌തിയുടെ അന്തസ്‌ സംബന്ധിച്ച തത്വങ്ങള്‍ക്കും വിരുദ്ധമാണ്‌. ഭരണകൂടം അതു ചെയ്‌താല്‍, ഭരണഘടനയുടെ 21-ാം അനുഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശമാണു ലംഘിക്കപ്പെടുന്നതെന്നും കോടതി വ്യക്‌തമാക്കി.
സിസ്‌റ്റര്‍ സെഫിക്കുവേണ്ടി അഭിഭാഷകരായ റോമി ചാക്കോ, വരുണ്‍ മുദ്‌ഗല്‍, സുദേഷ്‌കുമാര്‍, സി.ബി.ഐക്കു വേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ രിപു ദാമന്‍ ഭരദ്വാജ്‌, കുശാഗ്രകുമാര്‍, കേന്ദ്രസര്‍ക്കാരിനുവേണ്ടി സ്‌റ്റാന്‍ഡിങ്‌ കോണ്‍സല്‍ കീര്‍ത്തിമാന്‍ സിങ്‌, അഭിഭാഷകരായ വെയ്‌സ്‌ അലി നൂക്‌, മാധവ്‌ ബജാജ്‌, കുഞ്ചല ഭരദ്വാജ്‌, ദേശീയ മനുഷ്യാവകാശ കമ്മിഷനു വേണ്ടി അഭിഭാഷകരായ എസ്‌. നന്ദകുമാര്‍, ദീപിക നന്ദകുമാര്‍, ആനന്ദ്‌ മൂര്‍ത്തി റാവു എന്നിവര്‍ ഹാജരായി.

Leave a Reply