മാങ്കുളം പെരിമ്പൻകുത്ത് ചപ്പാത്തിന് സമീപം കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു

0

മാങ്കുളം പെരിമ്പൻകുത്ത് ചപ്പാത്തിന് സമീപം കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു. മാങ്കുളം ഡാം നിർമ്മാണം ഏറ്റെടുത്തിട്ടുള്ള കെ.എസ്.ആർ കമ്പനിയുടെ എൻജിനിയർ ചിത്തിരപുരം സ്വദേശി ചൂണ്ടകുന്നേൽ സത്യൻ (42) ആണ് മരണപ്പെട്ടത്.

വൈകിട്ട് 3 മണിയോടെയായിരുന്നു ദുരന്തം. കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെട്ടതാവാമെന്നാണ് പ്രാഥമീക നിഗമനം. ഉടൻ സമീപത്ത് ഉണ്ടായിരുന്നവർ ഉടൻ കരയ്ക്ക് എത്തിച്ച്, ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply