ഡൽഹിയിൽ ബിസിനസ് പങ്കാളികൾ തട്ടിക്കൊണ്ടുപോയ കാഷ്മീരി വ്യവസായിയെ മണിക്കൂറുകൾക്കുള്ളിൽ രക്ഷപെടുത്തി

0

ഡൽഹിയിൽ ബിസിനസ് പങ്കാളികൾ തട്ടിക്കൊണ്ടുപോയ കാഷ്മീരി വ്യവസായിയെ മണിക്കൂറുകൾക്കുള്ളിൽ രക്ഷപെടുത്തി. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായത്.

വ്യാ​ഴാ​ഴ്ച, കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ൽ നി​ന്നു​ള്ള ഒ​രാ​ൾ ത​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ സ​യ്യി​ദ് താ​രി​ഖി​നെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ കാ​ഷ്മീ​രി ഗേ​റ്റി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ഡ​ൽ​ഹി പോ​ലീ​സി​നെ അ​റി​യി​ച്ചു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് പേ​ർ താ​രി​ഖി​നെ മാ​രു​തി സ്വി​ഫ്റ്റി​ൽ ബ​ലം​പ്ര​യോ​ഗി​ച്ച് ക​യ​റ്റി കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടെ​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വാ​ഹ​നം ജി​ടി ക​ർ​ണാ​ൽ റോ​ഡി​ലൂ​ടെ പ​ഞ്ചാ​ബി​ലേ​ക്ക് പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി.

ഡ​ൽ​ഹി പോ​ലീ​സ് ഉ​ട​ൻ ത​ന്നെ പ​ഞ്ചാ​ബ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ലെ ഫ​ഗ്വാ​ര​യി​ൽ നി​ന്ന് സ​യ്യി​ദ് താ​രി​ഖി​നെ ര​ക്ഷ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ ആ​റ് മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളാ​യ നി​ഷാ​ർ, ഇം​തി​യാ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​യി​രു​ന്നു താ​രി​ഖ്. ഇ​വ​രി​ൽ നി​ന്ന് താ​രി​ഖ് 55 ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. ഈ ​പ​ണം തി​രി​കെ ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് താ​രി​ഖി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. മൂ​ന്ന് പേ​രും ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ദ്ഗാം സ്വ​ദേ​ശി​ക​ളാ​ണ്

LEAVE A REPLY

Please enter your comment!
Please enter your name here