ഏതെടുത്താലും 100 രൂപ;
എറണാകുളം മണ്ഡലത്തിലെ 100 രൂപ ടോക്കൺ പദ്ധതികൾ

0

സംസ്ഥാന ബജറ്റിൽ പ്രതീക്ഷകളോടെ കാത്തിരുന്ന പദ്ധതികളിൽ പലതിലും വെറും 100 രൂപ കിട്ടിയ ആഘാതത്തിലാണ് ജില്ല. ഏതെടുത്താലും 100 രൂപ എന്ന മട്ടിൽ സുപ്രധാന പദ്ധതികളിൽ പലതിനും 100 രൂപ ടോക്കൺ തുക മാത്രം നൽകി അവഗണിച്ചപ്പോൾ കൊച്ചിയുടെ വികസന സ്വപ്‌നങ്ങളാണ് മങ്ങിയത്.

200 കോടി അടങ്കലുള്ള തൃക്കാക്കര ഇൻഫോപാർക്ക് മുതൽ നവോദയ ജങ്ഷൻ വഴി കങ്ങരപ്പടി – കളമശ്ശേരി നാലുവരിപ്പാത നിർമാണത്തിന് 100 രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കോലഞ്ചേരി ബൈപ്പാസ് റോഡ് നിർമാണത്തിന് 35 കോടി രൂപ അടങ്കൽ തുകയുള്ളപ്പോൾ ബജറ്റിൽ നീക്കിവെച്ചത് 100 രൂപ ടോക്കൺ. പൊതുമരാമത്ത് വകുപ്പിന്റെ വൈറ്റില മൊബിലിറ്റി ഹബ്ബിലെ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് എട്ട് കോടി അടങ്കലുള്ളപ്പോൾ കിട്ടിയത് 100 രൂപ ടോക്കണാണ്‌. 20 കോടി അടങ്കൽ തുകയുള്ള മുളവുകാട് പഞ്ചായത്തിലെ കേരളേശ്വരം പാലം നിർമാണത്തിനും കിട്ടിയത് 100 രൂപ മാത്രം.

രൂപ ടോക്കൺ കിട്ടിയ ജില്ലയിലെ മറ്റു പദ്ധതികൾ അടങ്കൽ തുക ബ്രാക്കറ്റിൽ പനങ്ങാട്-കുമ്പളം പാലം നിർമാണം (30 കോടി) അറയ്ക്കപ്പടി-പോഞ്ഞാശ്ശേരി റോഡ് (ഏഴ് കോടി) കുന്നുകര ചെറിയതേക്കാനം റെഗുലേറ്റർ പുനർ നിർമാണം (13 കോടി) ചങ്ങമ്പുഴ പാർക്ക് വികസനവും ചുറ്റും നടപ്പാത നിർമാണവും (ഒന്നര കോടി) മൂവാറ്റുപുഴ ഫയർ സ്റ്റേഷൻ പുതിയ കെട്ടിട നിർമാണം- (മൂന്നു കോടി) വൈപ്പിൻ നിയോജക മണ്ഡലത്തിലെ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ ഐ.ഐ.ടി. പഠന റിപ്പോർട്ട് പ്രകാരമുള്ള കടൽഭിത്തി, പുലിമുട്ട്, ജിയോട്യൂബ് നിർമാണം (250 കോടി) സീ പോർട്ട് എയർപോർട്ട് റോഡിന്റെ മൂന്നാം ഘട്ടത്തിൽ മഹിളാലയം പാലം മുതലുള്ള വികസനം-(160 കോടി) പള്ളുരുത്തി നമ്പ്യാപുരം റോഡ് (മൂന്ന് കോടി) മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമാണം (1.6 കോടി) ഫോർട്ടുകൊച്ചി എ.ഇ.ഒ. ഓഫീസിന്റെ പുതിയ കെട്ടിട നിർമാണം (രണ്ട് കോടി) കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ വിവിധ തോടുകളുടെ ആഴം വർധിപ്പിക്കലും കൽവർട്ടുകളുടെ പുനർ നിർമാണവും (2.65 കോടി അടങ്കൽ) നെട്ടൂർ – കടവന്ത്ര പാലം നിർമാണം (നാല് കോടി) ഇടപ്പള്ളി – മൂവാറ്റുപുഴ റോഡിലെ തേവയ്ക്കൽ മുതൽ പുക്കാട്ടുപടി വരെയുള്ള റീസർഫേസിങ് (നാല് കോടി) ആലുവ കാരോത്തുകുഴി ആശുപത്രി കവല മുതൽ മാർക്കറ്റ് വരെയുള്ള റോഡിൽ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടൽ (10 കോടി)

എറണാകുളം മണ്ഡലത്തിലെ 100 രൂപ ടോക്കൺ പദ്ധതികൾ

എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നവീകരണം തേവര പണ്ഡിറ്റ് കറുപ്പൻ റോഡിനു സമാന്തരമായി എലിവേറ്റഡ് ഹൈവേ വേമ്പനാട് കായൽ ചെളി നീക്കം ചെയ്ത്‌ ആഴം വർധിപ്പിച്ച് മത്സ്യ സമ്പത്തിന്റെ വർധനയ്ക്കും ജലഗതാഗതം മെച്ചപ്പെടുത്തലും ചേരാനല്ലൂർ ഗ്രാമപ്പഞ്ചായത്തിനും സമീപ പ്രദേശങ്ങൾക്കുമായി മിനി സിവിൽ സ്റ്റേഷൻ ഗോശ്രീ മാമംഗലം പൊറ്റക്കുഴി റോഡ് നിർമാണം കെ.പി. വള്ളോൻ റോഡ് കല്ലുപാലം പുനർനിർമാണം വടുതല പീലിയാട് പാലം നിർമാണം താന്തോണിത്തുരുത്ത് മുളവുകാട് പാലം നിർമാണം ബജറ്റിൽ ഏറെ പ്രതീക്ഷിച്ചിരുന്ന ജില്ലയ്ക്ക് കാര്യമായ പരിഗണനയില്ല. ജില്ലയുടെ പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാണ് ബജറ്റ്. പ്രധാനപ്പെട്ട പദ്ധതികളെ പോലും 100 രൂപ ടോക്കണിലൊതുക്കി

Leave a Reply