വണ്ടന്‍മേട്‌ ആനക്കൊമ്പ്‌ കേസ്‌: രണ്ടു പേര്‍കൂടി അറസ്‌റ്റില്‍

0


കുമളി: വണ്ടന്‍മേട്ടിലെ ആനക്കൊമ്പ്‌ കേസില്‍ രണ്ടു പേര്‍കൂടി അറസ്‌റ്റില്‍. ഉടുമ്പചോല രാജാക്കാട്‌ പരപ്പനങ്ങാടി സ്വദേശി മടത്തികുഴി ഷൈന്‍ ജോസഫ്‌ (53), രാജാക്കാട്‌ ചെറുപുറം വലിയപുരയ്‌ക്കല്‍ ബിജു മസ്‌താന്‍ (44) എന്നിവരെയാണ്‌ കുമളി വണ്ടന്‍മേട്‌ സെക്ഷന്‍ ഫോറസ്‌റ്റ്‌ ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്‌.
ആനക്കൊമ്പ്‌ കടത്താന്‍ ഉപയോഗിച്ചതെന്നു പറയപ്പെടുന്ന ബൊലേറോ വാഹനവും കസ്‌റ്റഡിയിലെടുത്തു. നേരത്തെ അറസ്‌റ്റിലായവരില്‍നിന്നു രണ്ടു കാറുകള്‍ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇതോടെ ആനകൊമ്പ്‌ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. ഒരാള്‍കൂടി പിടിയിലാകാനുണ്ട്‌. കഞ്ചാവ്‌ കേസുകളില്‍ പ്രതിയായ ഇയാള്‍ ഒളിവിലാണെന്ന്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. എട്ടര കിലോ തൂക്കമുള്ള ആനക്കൊമ്പാണ്‌ എട്ടു മാസം മുമ്പു പിടികൂടിയിരുന്നത്‌.
ഡെപ്യൂട്ടി റെയ്‌ഞ്ചര്‍മാരായ ജോജി എം. ജേക്കബ്‌, ഫോറസ്‌റ്റര്‍മാരായ കെ.വി. സുരേഷ്‌, പി.കെ. വിനോദ്‌, പി.എസ്‌. നിഷാദ്‌, എസ്‌. ബിജു, ടി. അജികുമാര്‍, പി.ആര്‍. സാജു, പി.കെ. മഞ്ചേഷ്‌, കെ. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.

LEAVE A REPLY

Please enter your comment!
Please enter your name here