കരിമരുന്നിനു തീ പടര്‍ന്ന്‌ പൊള്ളലേറ്റ വെടിക്കെട്ടുകാരന്‍ മരിച്ചു

0


കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റെ നെല്‍പ്പറ പിരിവിനിടെ കരിമരുന്നിനു തീ പടര്‍ന്നു പൊള്ളലേറ്റു ചികിത്സയിലായിരുന്ന വെടിക്കെട്ടുകാരന്‍ മരിച്ചു. പള്ളിച്ചിറ തുരുത്തേല്‍ സാബു (60)വാണ്‌ ചികിത്സയിലിരിക്കെ ഇന്നലെ മരണമടഞ്ഞത്‌.
സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പില്‍. ഭാര്യ: ഇന്ദിരാമ്മ പള്ളിച്ചിറ തുരുത്തേല്‍ കുടുംബാംഗം. മക്കള്‍: സുജില്‍ സാബു (അബുദാബി), സുജിത സാബു. മരുമക്കള്‍: വീണ (കുമരകം), മിഥുന്‍ (ചങ്ങനാശേരി).
ഗ്രാമത്തിലെ വീടുകളിലെത്തി ക്ഷേത്രം സ്വീകരിക്കുന്ന നെല്‍പ്പറയുടെ മൂന്നാം ദിവസമായ പത്തിനു രാവിലെ 8.30 നായിരുന്നു അപകടം. ചക്രംപടി മൂലേപ്പാടം പ്രദേശത്തു നെല്‍പ്പറ നടക്കുന്നതിനിെട കരിമരുന്നു നിറച്ച ബക്കറ്റിലേക്കു തീ പടരുകയായിരുന്നു. അപകടശേഷം സാബു സമീപത്തെ തോട്ടിലെ വെള്ളത്തില്‍ ഇറങ്ങിക്കിടന്നു. തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 75 ശതമാനത്തിലധികം പൊള്ളലേറ്റ സാബുവിനു പൊള്ളല്‍ വിഭാഗം ഐ.സി.യുവില്‍ ചികിത്സ നല്‍കിവരികയായിരുന്നു. അലക്ഷ്യമായി കരിമരുന്നു കൈകാര്യം ചെയ്‌തതിനു കുമരകം പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

Leave a Reply